
ഇറാന്‍~ഇസ്രായേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ആക്രമണം പൂര്‍ത്തിയാക്കി അമേരിക്കന്‍ വിമാനങ്ങള്‍ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല.
യു.എസ് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും അറിയിച്ചു. മിഡില്‍ ഈസ്ററിലെ യുഎസ് സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ സൂചന നല്‍കി.
ഇസ്രായേലിന് സൈനിക സഹായം നല്‍കുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവിച്ചു. ഇറാന്‍ ആണവകേന്ദ്രങ്ങളിലെ യു.എസ് ആക്രമണം ചരിത്രം മാറ്റുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.

Comments: